വലവൂർ :വേരനാൽ പാടത്തിലെ ഞാറുനടീലിന്റെ അനുഭവം ഉൾക്കൊള്ളുവാനായി പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളും ;ഇടനാട് ലോവർ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപിക ബീനാ ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും എത്തിയപ്പോൾ എത്തിയപ്പോൾ അത് വലവൂർ ഗ്രാമത്തിന്റെ തന്നെ ഉത്സവമായി മാറി .

ഇന്ന് രാവിലെ ഒൻപതോടെയാണ് വേരനാൽ തൊണ്ടിയോടി പാടശേഖരത്തിൽ കരൂർ പഞ്ചായറ്റിൻറെ നേതൃത്വത്തിൽ പഞ്ചായത്തു അനുവദിച്ചു നൽകിയ പുതിയ ഞാറു നടീൽ മിഷീൻറെ ഉദ്‌ഘാടനം നടന്നത് .സന്തോഷിന്റേയും ;ബെന്നിയുടെയും നേതൃത്വത്തിൽ കർഷകരും എത്തിയപ്പോൾ.പാലാ സെന്റ് തോമസ് കോളേജിലെയും ;ഇടനാട് എൽ പി സ്‌കൂളിലെ കുരുന്നുകളും ഞാറു നടീൽ കാണുവാൻ എത്തിച്ചേർന്നു .

കരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജു വെട്ടത്തേട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരൂർ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ വത്സമ്മ തങ്കച്ചൻ;പ്രിൻസ് അഗസ്റ്റിൻ;ഗിരിജാ ജയൻ;വലവൂർ സഹകരണ ബാങ്ക് മെമ്പർ സുമതി ഗോപാലകൃഷ്ണൻ;കൃഷി ഓഫീസർമാരായ പരീതുദ്ദീൻ;ബീനാ ;പ്രിയ എന്നിവരും പ്രസംഗിച്ചു .കൃഷിക്കും ,കർഷകർക്കും അനാസ്യ രാമന്റെയും ;സാജു വെട്ടത്തെട്ടിന്റെയും നേതൃത്വത്തിൽ കരൂർ പഞ്ചായത്ത് നടത്തി വരുന്ന നിസ്തുല സേവനത്തെ കർഷകരായ സന്തോഷ് ,ബെന്നി തുടങ്ങിയ കർഷകർ സ്ളാഹിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

