കൊച്ചി: കിറ്റെക്‌സ് എംഡിയും ട്വന്റി 20 ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി വി ശ്രീനിജന്‍ എംഎല്‍എ.

കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നും അത് മനസ്സിലാക്കിയാല്‍ തന്നെന്നും പി വി ശ്രീനിജന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി.

ആന്ധ്രപ്രദേശില്‍ നിക്ഷേപം നടത്തണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ചെന്ന് അറിയിച്ച സാബു എം ജേക്കബ് കേരളത്തെയും വ്യവസായ മന്ത്രി പി രാജീവിനെയും കടന്നാക്രമിച്ചിരുന്നു.
കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും എന്നുമായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്.
സാബു എം ജേക്കബ് ചെയര്‍മാനായ ട്വന്റി 20 യാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. കിഴക്കമ്പലം ഉള്‍പ്പെടുന്ന കുന്നത്തുനാട് മണ്ഡലം എംഎല്‍എയാണ് പി വി ശ്രീനിജന്‍.

