തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി.

ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംകരയ്ക്ക് എതിരെയാണ് പരാതി.

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെ ഇവര്‍ ഉപയോഗിച്ച മേശയും കസേരയും ഇയാള്‍ മാറ്റി. ജീവനക്കാരി മാറിയതോടെ ശുദ്ധികലശം നടത്തിയെന്നും പ്രഖ്യാപിച്ചു.

