ദില്ലി: പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്,തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്ക് സിബിസിഐ നിർദ്ദേശം നല്‍കി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണം.മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്.സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ സ്ഥാപിക്കണം.സ്കൂളുകൾക്ക് സുരക്ഷ കൂട്ടാനും നിർദ്ദേശമുണ്ട്.സിബിസിഐ വാർഷിക ജനറൽ ബോഡിയിലെടുത്ത തീരുമാനമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)