Entertainment

ആര്‍ ഡി എക്‌സ് സംവിധായകന്‍ നഹാസ് വിവാഹിതനായി

ആര്‍ ഡി എക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. വധു ഷെഫ്‌ന ഒപ്‌റ്റോമെട്രി വിദ്യാർത്ഥിയാണ്. കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

‘ഗോദ’ എന്ന ചിത്രത്തിൽ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയില്‍ എത്തുന്നത്. ആദ്യ സംവിധായക അരങ്ങേറ്റമായ ആര്‍ഡിഎക്‌സ് എന്ന ചിത്രം ഗംഭീര വിജയമായിരുന്നു. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, മഹിമ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്ററായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top