India

രാമക്ഷേത്രത്തിന്റെ ബഹിരാകാശ ചിത്രങ്ങൾ പങ്കിട്ട് ഐഎസ്ആർഒ

ന്യൂ ഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ബ​ഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). തദ്ദേശീയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് കാണുന്ന ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവച്ചത്. 2.7 ഏക്കർ വിസ്തൃതിയുള്ള രാമക്ഷേത്രം പൂർണമായും ഇതിൽ കാണാൻ കഴിയും. കൂടാതെ ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇതിന്റെ വിപുലീകൃത കാഴ്ചയും ലഭിക്കുന്നു.

സാറ്റലൈറ്റ് ചിത്രങ്ങളിൽ ദശരഥ് മഹലും സരയു നദിയും വ്യക്തമായി കാണാം. പുതുതായി നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും കാണാം.ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലാണ് ചിത്രം പ്രോസസ് ചെയ്തത്. ക്ഷേത്രനിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top