India

രജനീകാന്ത്, അമിതാഭ് ബച്ചൻ, കോലി..; അയോധ്യയിലേക്കെത്തി താരനിര

ന്യൂഡൽഹി: പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. സംഗീത – സിനിമാ – കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്‌കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ പ്രമുഖര്‍ എത്തിക്കഴിഞ്ഞു.

ക്ഷണിക്കപ്പെട്ട പതിനായിരം പേരെന്നാല്‍ രാജ്യത്തെ മുന്‍നിര സെലബ്രിറ്റികളിൽ തുടങ്ങും. അതില്‍ ബോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ വലിയ നിരയാണുള്ളത്. പ്രമുഖ കായികതാരങ്ങളാണ് മറ്റൊന്ന്. രാഷ്ട്രീയ നേതാക്കളുടെയും നീണ്ട നിര തന്നെയുണ്ട് അയോധ്യ ക്ഷേത്ര പരിസരത്ത്.

അമിതാഭ് ബച്ചന്‍, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങള്‍. ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ചടങ്ങിനെത്തും. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകന്‍ ശങ്കര്‍ മാഹാദേവന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top