Kerala

ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ

ഇടുക്കി: ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്. ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്‌.

ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top