തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം.

വിവാദമുണ്ടാക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്.രാജ്ഭവനിൽ ഭാരതാംബയെ വെക്കാൻ പാടില്ല എന്ന് മന്ത്രിമാർക്ക് പറയാൻ കഴിയില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതാംബ സങ്കല്പം രാജ്യത്തുണ്ട്.

രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണും. നാടിൻ്റെ ദേശീയതയുടെ പ്രതീകമാണ് കാവിക്കൊടി. ആർഎസ്എസിന് മാത്രമായി ഭാരതാംബ ഇല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

