പാലാ: കിഴപറയാർ: എം.എൽ.എ മാണി സി കാപ്പൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടന കർമ്മത്തിന് കനത്ത മഴയേയും തൃണവൽഗണിച്ച് നൂറ് കണക്കിന് ജനങ്ങൾ ഒഴുകിയെത്തി.

വനിതകളടക്കം കുട ചൂടി നിന്ന് മംഗള കർമ്മത്തിൽ ജനങ്ങൾ പങ്കെടുത്തപ്പോൾ സംഘാടകരുടെയും മനം നിറഞ്ഞു. ആശംസാ പ്രസംഗത്തിൽ മെഡിക്കൽ ആഫീസർ ജോസ്‌ലി ഡാനിയേൽ സൂചിപ്പിച്ചു ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അടുത്ത നിലയും ഉടനെ വേണമെന്നുള്ള ആവശ്യമായിരുന്നു അത്. എം.എൽ.എ യുടെ പ്രസംഗത്തിൽ അത് സൂചിപ്പിക്കുമെന്നുള്ള കാതിന് ഇമ്പമുള്ള ആ വാക്ക് കേൾക്കാൻ ഞങ്ങൾ കാതോർക്കുന്നു എന്ന് പറഞ്ഞപ്പോൾ എം.എൽ എ യുടെ ഉദ്ഘാടന പ്രസംഗത്തിൽ ഉടൻ തന്നെ അടുത്ത നിലയും നിർമ്മിച്ചിരിക്കുമെന്ന പരാമർശം വന്നപ്പോൾ ഡോക്ടർ ജോസ്‌ലിയോടൊപ്പം കിഴപറയാർ നിവാസികളും നിറഞ്ഞ കൈയ്യടിയോടെയാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്.

മീനച്ചിൽ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നളിനി ശ്രീധരൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.കിട പറയാർ പള്ളി വികാരി ഫാദർ മാത്യു പന്തലാനി ,ഷിബു പൂവേലി ,രാജൻ കൊല്ലമ്പറമ്പിൽ ,ഡോ :ജോസ് ലി ഡാനിയേൽ ,എ കെ ചന്ദ്രമോഹനൻ ,സതീഷ് ചൊള്ളാനി ,ജോർജ് പുളിങ്കാട് ,പ്രേംജിത് ഏർത്തയിൽ ,എൻ സുരേഷ് നടുവിലേടത്ത് ,ബോബി ഇടപ്പാടിയിൽ ,ഡയസ് സെബാസ്റ്റ്യൻ ,മേഴ്സി കുട്ടി കുര്യാക്കോസ് ,വിൻസെൻ്റ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.ബിജെപി പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ സന്തോഷ് ;ബിന്ദു ശശികുമാർ;സ്വതന്ത്ര മെമ്പർ ബിജു കുമ്പളന്താനം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

