ഇന്ന് പുൽവാമ ദിനം. രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ആറാം വാർഷികമാണ് ഇന്ന്. സിആർപിഎഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയ ചാവേർ ആക്രമണത്തിൽ, 40 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.

ആറ് വർഷങ്ങൾക്ക് മുൻപ്, 2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരേ ഭീകരാക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരേ സ്ഫോടക വസ്തു നിറച്ച കാർ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
ഉഗ്രസ്ഫോടനത്തിൽ കാറും ബസും ചിന്നിച്ചിതറി. 40 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തു

