കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ. പരാതി ലഭിച്ചത് ഈ മാസം 11 ന് ആണെന്നും പരാതി കിട്ടിയ ഉടനെ പരാതിക്കാരായ കുട്ടികളെ വിളിപ്പിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. ശ്രീജിത്ത് വ്യക്തമാക്കി.

ദൃശ്യങ്ങൾ ലഭിച്ചത് പരാതിക്കാരായ വിദ്യാർത്ഥികളിൽ നിന്ന് ആണ്. ആദ്യം പരാതി പറയാൻ വിദ്യാർത്ഥികൾ ഭയപ്പെട്ടു. പ്രതികളെ 11 ന് തന്നെ കസ്റ്റഡിയിലെടുത്തു. ദ്യശ്യങ്ങൾ ചീത്രീകരിച്ചത് പീഡനത്തിന് ഇരയായ വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗിച്ച് ആണെന്നും ദൃശ്യങ്ങൾ പ്രതികൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പീഡനം നടന്നത് ഡിസംബർ 13 ന് ആണ്. ബർത്ത്ഡേ ആഘോഷത്തിൻ്റെ ഭാഗമായിരുന്നു പീഡനം. ഈ മാസം 9 ന് വീണ്ടും റാഗിങ് നടന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകിയില്ല. അന്വേഷണം രഹസ്യമായി ജാഗ്രതയോടെ നടത്തി. അതിൻ്റെ ഫലമാണ് പ്രതികൾ വലയിലായത് എന്നും അദ്ദേഹം പറഞ്ഞു.

