കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെതിരെ കേസ് എടുത്ത എക്‌സൈസ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ട് മേലധികാരികൾ.

കനിവിനെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്ത രണ്ട് ഉദ്യോഗസ്ഥരോട് ആണ് തിരുവനന്തപുരം എക്‌സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. പ്രതിഭ നൽകിയ പരാതിയിലാണ് നടപടി.
മകനെ കസ്റ്റഡിയിൽ എടുത്ത മുഴുവൻ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ വിളിച്ചുവരുത്തിയത്. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർക്കാണ് ഹാജരാകാൻ നിർദ്ദേശം നൽകിയത്. ഇവരിൽ നിന്നും മേലധികാരികൾ ഇന്ന് വിശദീകരണം തേടും.

