ഭിവണ്ടി: മഹാരാഷ്ട്രയിൽ മുൻ കാമുകനും സുഹ്യത്തുകളും ചേർന്ന് 22 കാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

പരാതിക്കാരിയും മുൻ കാമുകനും ഒരേ ഗ്രാമത്തിൽ തന്നെയാണ് താമസം. യുവതിയുടെ പുതിയ സ്നേഹ ബന്ധത്തെ പറ്റി അറിഞ്ഞതിന് പിന്നാലെയാണ് യുവാവും സുഹ്യത്തുകളും ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
കേസിലെ പ്രധാന പ്രതിയും പെൺകുട്ടിയുടെ മുൻ കാമുകനുമായ അസ്ലമിനും മറ്റ് അഞ്ച് പേർക്കുമെതിരെയാണ് ശാന്തി നഗർ പൊലീസ് തട്ടി കൊണ്ട് പോകലിനും കൂട്ടബലാത്സംഗത്തിനും കേസെടുത്തിരിക്കുന്നത്. പരാതികാരിയായ പെൺകുട്ടിയും പ്രതിയായ അസ്ലമും തമ്മിൽ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ നാല് മാസം മുൻപ് ഇരുവരും തമ്മിൽ വേർപിരിഞ്ഞു. പിന്നാലെ പെൺകുട്ടി പുതിയ പ്രണയ ബന്ധത്തിലേക്ക് കടന്നതിലുണ്ടായ വൈര്യാഗത്തിന്മേലാണ് മുൻകാമുകനും സുഹൃത്തുകളും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

