Kerala

കനത്ത മഴ, ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ

വയനാട്: ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28-നാണ് മണ്ണിടിഞ്ഞത്.

എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30-ന് മാത്രം ആയിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി.

മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 1984 ൽ കരിമറ്റം എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മലയോട് ചേർന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top