ന്യൂഡൽഹി: രാജ്യത്തെ ഗിഗ് തൊഴിലാളികൾക്ക് ബജറ്റിൽ കരുതൽ. ഓൺലൈൻ പ്ലാറ്റ് ഫോം കരാർ ജീവനക്കാർക്കുൾപ്പെടെ രജിസ്ട്രേഷൻ ഉറപ്പാക്കും. ഇശ്രം പോർട്ടൽ വഴി ലൈസൻസ് നൽകും. കൂടാതെ പിഎം ജൻ ആരോഗ്യയോജന വഴി മെഡിക്കൽ സഹായവും ഉറപ്പാക്കും. ഒരുകോടി ഗിഗ് ജോലിക്കാർക്ക് പദ്ധതി ഗുണം ചെയ്യും.

പരമ്പരാഗത മുതലാളി-തൊഴിലാളി ബന്ധത്തിനുപുറത്ത് തൊഴിൽ കണ്ടെത്തുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന വ്യക്തിയെയാണ് കേന്ദ്രസർക്കാർ 2020-ൽ ഇറക്കിയ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി, ഗിഗ് വർക്കറായി നിർവചിച്ചിരിക്കുന്നത്.

ഗിഗ് മേഖലയെ ജീവനോപാധിയായി സ്വീകരിച്ചവർക്ക് മുന്നിൽ വലിയ അരക്ഷിതാവസ്ഥയാണ് നലനിൽക്കുന്നത്. അവർക്ക് ഈ പദ്ധതി ഗുണകരമാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

