Kerala

തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. പുഷ്പലതയുടെ മരണത്തില്‍ സിനിമാസ്നേഹികളും ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.

നൂറിലേറെ സിനിമകളിൽ നായികയായി തിളങ്ങി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ ശ്രദ്ധേയ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top