കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഇനിയും സമയം ബാക്കിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റിലും അതിന് ശേഷം ഉപതിരഞ്ഞെടുപ്പിലും കണ്ടത് പോലെ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെ ചേര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നില്‍ക്കുന്നു. എല്ലാവരുടെയും പൊതു ശത്രു സിപിഐഎമ്മാണ്.

നല്ല സംഘര്‍ഷത്തിലാണ് യുഡിഎഫുള്ളത്. അവരുടെ ഇടയിലെ പ്രശ്‌നമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്‍വറുമായുള്ള പ്രശ്‌നം മാത്രമല്ല, അവര്‍ക്കിടയില്‍ തന്നെ വലിയ പ്രശ്‌നമാണുള്ളത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

