കുമളി: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. വണ്ടിപ്പെരിയാർ കന്നിമാർചോല പുതുപ്പറമ്പിൽ മോഹന(65)ന്റെ മരണത്തിന് പിന്നാലെ മകൻ വിഷ്ണു(26)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് മോഹനനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യലഹരിയിൽ വിഷ്ണു വീട്ടിലെത്തുകയും ബൈക്കിന്റെ സി സി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് 1500 രൂപ വിഷ്ണു ആവശ്യപ്പെട്ടു.

ഇരുവരും തമ്മിലുള്ള വഴക്ക് തീർത്ത ശേഷം അമ്മ കുമാരി കുളിക്കാൻ പോയി. എന്നാൽ തിരികെയെത്തിയ കുമാരി മോഹനൻ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

