Kerala

കെട്ടിട പെർമിറ്റിന് 20,000 രൂപ കൈക്കൂലി വേണം; പഞ്ചായത്ത് ഓവർസിയറെ പിടികൂടി വിജിലൻസ്

പാലക്കാട്: കെട്ടിട പെർമിറ്റിനായി ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചായത്ത് ഓവർസിയറെ വിജിൻസ് പിടികൂടി. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ ​ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

ചടയൻ കാലായി സ്വദേശി ഗാന്ധിരാജിന്റെ പരാതിയിലാണ് നടപടി. കെട്ടിട പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ ധനേഷ് 20,000 രൂപ ​കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ​ഗാന്ധിരാജിന്റെ പരാതി. ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുമ്പോൾ 10,000 രൂപയും നൽകണമെന്നായിരുന്നു ഓവർസിയർ ആവശ്യപ്പെട്ടത്.

കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിച്ചെന്നാണ് ​ഗാന്ധിരാജ് വിജിലൻസിൽ പരാതിപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top