യുഡിഎഫിൻ്റെ മുസ്ലിം വോട്ടുകൾ പിവി അൻവർ ചോർത്തിയെന്നാണ് ആദ്യത്തെ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ വ്യക്തമായത്. അതിനാൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല.

എൽഡിഎഫ് കണക്കാക്കിയ ലീഡ് പോലും ആദ്യ റൗണ്ടിൽ യുഡിഎഫിന് നേടാനായില്ല. ഇതുവരെ 438 വോട്ട് ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ അൻവർ കാര്യമായി നേട്ടമുണ്ടാക്കാനാണ് സാധ്യത.

പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഇടത് സ്ഥാനാർത്ഥി എം സ്വരാജ് എത്തി. എന്നാൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഫലം വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

