Sports

ന്യൂസീലാൻഡ്-പാകിസ്താൻ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഓക്ലാൻഡ്: പാകിസ്താന്റെ ന്യൂസിലാൻഡ് പര്യടനത്തിന് ഇന്ന് തുടക്കമാകും. പരമ്പരയിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തിന് ശേഷമാണ് ന്യൂസിലാൻഡ് കളത്തിലിറങ്ങുന്നത്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താൻ പരാജയപ്പെട്ടു.

പുതിയ പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇരു ടീമുകൾക്കും വിജയമാണ് ആവശ്യം. കെയ്ൻ വില്യംസൺ നായകനായ കിവിസ് നിരയിൽ ഡാരൽ മിച്ചൽ, ​ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റർ, ടിം സൗത്തി തുടങ്ങിയ പ്രമുഖർ എല്ലാവരുമുണ്ട്. മറുവശത്ത് ഷഹീൻ ഷാ അഫ്രീദി നായകനായ ശേഷം പാകിസ്താൻ ആദ്യമായി ഒരു പരമ്പരയ്ക്ക് ഇറങ്ങുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top