Kerala

സുരേഷ് ഗോപി ജയിക്കും, വേളാങ്കണ്ണി മാതാവ് ജയിപ്പിക്കും; ഭക്തൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ്​ഗോപി വിജയിക്കണമെന്ന് രാഷ്ട്രീയ ഭേദമെന്യേ നിരവധി ആളുകൾ ആ​ഗ്രഹിക്കുന്നുണ്ട്. അതിനായി പ്രാർത്ഥനകളും നേർച്ചകളും നിരവധി. നാ​ഗപട്ടണത്തു നിന്നുള്ള ഒരു ഭക്തൻ വേളാങ്കണ്ണിയിലെത്തിലെത്തി വ്യത്യസ്തമായൊരു നേർച്ച നടത്തിയിരിക്കുന്നു. സുരേഷ്​ഗോപി ജയിക്കാനായി വേളാങ്കണ്ണിയിലെത്തി തല മുണ്ഡനം ചെയ്ത് നാ​ഗപട്ടണം സ്വദേശി.

തൃശ്ശൂരിൽ രണ്ടു തവണ തിരഞ്ഞെടുപ്പിന് നിന്ന് വോട്ട് തേടിയിട്ടും, തൃശ്ശൂരിലെ വോട്ടർമാർ അദ്ദേഹത്തെ കൈവിട്ടു. ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി ഭരിച്ചിട്ടും തൃശ്ശൂരിന് സുരേഷ്​ഗോപി എന്ന വ്യക്തി ചെയ്യുന്ന നന്മകൾ ജനങ്ങൾ കാണാതെ പോകുന്നു. അല്ലെങ്കിൽ രാഷ്ട്രീയ അട്ടിമറികൾ നടക്കുന്നു. ഇത്തവണയെങ്കിലും അദ്ദേഹംജയിക്കണം. അതിനായി തല മുണ്ഡനം ചെയ്ത് മാതാവിനോട് അപേക്ഷിക്കുകയാണ് ഇയാൾ.

വേളാങ്കണ്ണിയിലെത്തി പ്രാർഥന-തല മുണ്ഡനം, ചന്ദനം ചാർത്തി കടലിൽ കുളിച്ചു. സിപിഎമ്മോ, കോൺ​ഗ്രസോ ജയിച്ചാൽ നാടിന് നന്മയാകില്ല. സുരേഷ്​ഗോപി ജയിച്ചാൽ കേരളത്തിന് അത് നന്മയാകും. സുരേഷ് ഗോപി ജയിക്കും, വേളാങ്കണ്ണി മാതാവ് ജയിപ്പിച്ചിരിക്കുമെന്ന് വളരെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top