Kerala

സംഘപരിവാർ‍ അനുകൂലിയെ ഹൈക്കോടതി സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്ലിംലീ​ഗ് പഞ്ചായത്ത്

തിരുവനന്തപുരം: സംഘപരിവാർ‍ അനുഭാവിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ്ങ് കോൺസലായി നിയമിച്ച് മുസ്‌ലിം ലീഗ്‌   ഭരിക്കുന്ന പഞ്ചായത്ത്.

മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് അഡ്വ. കൃഷ്ണരാജിനെ  പഞ്ചായത്ത് ഭരണസമിതി സ്റ്റാൻ‍ഡിം​ഗ് കോൺസിലാക്കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര വർ​ഗീയ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്, സംഘപരിവാർ അനുകൂലിയായ കൃഷ്ണരാജ്. വഖഫ് ഭേദ​ഗതി നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ്‌ നൽകിയ ഹർജിയ്ക്കെതിരെ നൽകിയ തടസ്സ ഹ‍ർജിയിൽ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്.

കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top