തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ കുറ്റവാളി കേദൽ ജിൻസൺ രാജയുടെ കുടുംബത്തിൽ അവശേഷിച്ചിരുന്ന ഏകയാളും മരിച്ചു. അമ്മാവൻ ജോസ് സുന്ദരമാണ് അന്തരിച്ചത്.

തൻ്റേതായി ഉണ്ടായിരുന്ന വീടും സ്വത്തുക്കളും കേദലിന്റെ കുടുംബത്തിന് ഇയാൾ എഴുതിക്കൊടുത്തിരുന്നു. ഇതോടെ അവസാന സമയത്ത് ആശ്രയിക്കാനാരും ഇല്ലാതെയായിരുന്നു ജോസിന്റെ അന്ത്യം.

നേരത്തെ കേസിൽ കേദലിനെ ശിക്ഷിച്ച കോടതി 15 ലക്ഷം പിഴയും വിധിച്ചിരുന്നു. ഈ തുക അമ്മാവന് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചിരുന്നു . എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന ജോസിന് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്ന് വെച്ചാണ് വീട്ടുകാര്യങ്ങൾ നോക്കി ജീവിക്കുകയായിരുന്നു.
വിവാഹം കഴിച്ചിരുന്നില്ല. പിന്നീട് വീടും പുരയിടവും സഹോദരിയായ കേദലിൻറെ അമ്മയ്ക്ക് ഇഷ്ടദാനമായി എഴുതിക്കൊടുക്കുകയായിരുന്നു. ഇതുകഴിഞ്ഞ് നാലാം മാസമായിരുന്നു കൂട്ടക്കൊല.

