എറണാകുളം: വ്യവസായ സൗഹൃദമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും കേരളം നടത്തിയ മുന്നേറ്റത്തില്‍ അഭിമാനമുണ്ടെന്ന് നടന്‍ മമ്മൂട്ടി.

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി.
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് മമ്മൂട്ടിയുടെ ആശംസ വീഡിയോ വന്നിരിക്കുന്നത്. ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ വെച്ചാണ് നിക്ഷേപ സംഗമം നടക്കുന്നത്.

