India

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ – അഹമ്മദാബാദ് ദേശീയപാതയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടയ്നര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

വിവാഹസംഘം സഞ്ചരിച്ച ട്രാവലറില്‍ നാല്‍പ്പതിലേറെപ്പേരുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും മറിഞ്ഞ് ആളുകള്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top