Kerala

കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

 

തിരുവനന്തപുരം : കഥാകൃത്തും തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ (എം ബാലകൃഷ്ണന്‍ നായര്‍ –93) അന്തരിച്ചു.

തൈക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും .

ധനുവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്, കേരള ഹിന്ദി പ്രചാര്‍ സഭ എന്നിവിടങ്ങളില്‍ ഇംഗ്ലിഷ് അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷത്തോളം കേരള രാജ്ഭവനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ രണ്ടു തവണ അംഗമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top