രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനിൽക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്.

വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന ആര്യാടൻ ഷൗക്കത്ത് 15 റൗണ്ട് പൂർത്തിയാകുമ്പോൾ 11000 ത്തിലധികം വോട്ടിന് മുന്നിലാണ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കാരണമായ പി.വി അൻവറിന് ലഭിച്ച വോട്ടുകള്‍ 15,000 കടന്നു. പത്താം റൗണ്ട് പൂര്‍ത്തിയാകുന്ന സമയത്താണ് അന്‍വര്‍ വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈ നേടിയത്. വഴിക്കടവിലടക്കം മേധാവിത്തം കാണിക്കാനും അൻവറിന് സാധിച്ചു. യുഡിഎഫിൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടെന്നും സ്വരാജ് തോറ്റ് അമ്പി കിടക്കുകയായിരുന്നെന്ന് ക്രോസ് വോട്ടാണ് നില മെച്ചപ്പെടുത്തിയതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

