ന്യൂഡല്‍ഹി: ബിഹാറില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി.

കോണ്‍ഗ്രസുള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ഒറ്റക്ക് സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഡല്‍ഹി ആംആദ്മി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ബിഹാറിലെ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചെന്ന് സൗരഭ് ജെയിന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാവുമോ എന്ന ചോദ്യത്തോട് സൗരഭ് ജെയിന്‍ പ്രതികരിച്ചു. നേരത്തെ ഇന്‍ഡ്യാ സഖ്യം വിട്ടിരുന്നു ആംആദ്മി പാര്‍ട്ടി. 2024 ല്‍ ലോക്സാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നാണ് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു.

