Kerala

പാലാ ജനറൽ ആശുപത്രിക്ക് കെ എം മാണിയുടെ പേരിട്ടതിനു ശേഷം 60 ൽ പരം സ്മാരക ബോർഡുകൾ സ്ഥാപിച്ചതാണോ  നഗരസഭയുടെ ഏറ്റവും വലിയ വികസന പ്രവർത്തനം :കെ ഡി പി

പാലാ: ജനറൽ ഹോസ്പിറ്റലിൽ കഴിഞ്ഞ 4 വർഷമായി നഗരസഭ പദ്ധതി വിഹിതമായി കോടികണക്കിനു രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി അനുവദിച്ചു എന്ന് മാറി വരുന്ന മുൻസിപ്പൽ ചെയർമാൻമാരും ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയിലെ രണ്ട് അംഗങ്ങളും ചേർന്നു പ്രഖ്യാപനം നടത്തുന്ന തല്ലാതെ കാര്യമായി ഒരു വികസനവും നടക്കുന്നില്ലെന്ന് കേരളാ ഡമോക്രാറ്റിക് പാർട്ടി. വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന സമയത്തു മാനേജിംഗ് കമ്മറ്റിയിൽപ്പെട്ട ഭൂരിഭാഗം അംഗങ്ങളോടൊ ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരോടൊ ചർച്ച ചെയ്ത് ആലോചിച്ചു തീരുമാനമെടുക്കുന്നതിനു പകരം കേരളാ കോൺഗ്രസ് ( എം ) കമ്മറ്റി അംഗങ്ങളായ രണ്ട് മാനേജിംഗ് അംഗങ്ങളും നഗരസഭാ ചെയർമാനും ചേർന്ന് പദ്ധതി പ്രഖ്യാപനം നടത്തുന്നതിൽ ഭരണപക്ഷത്തെയും പ്രതി പക്ഷത്തെയും മാനേജിംഗ് കമ്മറ്റി അംഗങ്ങൾക്കും ശക്തമായ പ്രതിഷേധമുണ്ട്.

കെ.എം മാണി ധനമന്ത്രിയായ സമയത്ത് കോടി കണക്കിന് രൂപാ മുടക്കി പണിത കെട്ടിടങ്ങൾ നല്ല ചെരുവുള്ള സ്ഥലത്ത് അശാസ്ത്രീയമായും ഫയർ ആൻഡ് സെഫ്റ്റിയുടെയും അനുമതിയുമില്ലതെയും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയും ഇലക്ട്രിഫിക്കേഷൻ ജോലികളിൽ ഗുരുതര വീഴ്ച വരുത്തിയും പണിതതിനു ശേഷം ആ ശൂപത്രി പ്രവർത്തിച്ചു വരുന്നതിൽ അപകടസാധ്യത കാണുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് താലൂക്ക് വികസന യോഗത്തിൽ നല്കിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ .എ യും ആർ. ഡി .ഒ കെ.പി ദീപയും തഹസീൽദാർ ലിറ്റി ജോസഫും ആശുപത്രി സൂപ്രണ്ടിനോടും മുൻസിപ്പൽ സെക്രട്ടറിയോടും കോട്ടയം ഡി.എംഒയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ജില്ലാ ജനറൽ ഹോസ്പിറ്റൽ എന്ന നിലയിൽ എം.എൽ. എ യെ പങ്കെടുപ്പിച്ച് കൂടേണ്ട മാനേജിംഗ് കമ്മറ്റി മുൻസിപ്പാലി റ്റിയിലെ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ ചെയർമാനും മറ്റ് രണ്ട് അംഗങ്ങളും എം.എൽ.എ സ്ഥലത്തില്ലാത്ത സമയം കണ്ടാണ് വിളിക്കുന്നത് . പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഏവർക്കും സുപരിചിതമായ ജനറൽ ഹോസ്പിറ്റലിന് കെ .എം മാണിയുടെ പേരിട്ടതിനു ശേഷം നഗരസഭയുടെ മുക്കിലും മൂലയിലും 60 ൽ പരം സ്മാരക ബോർഡുകൾ സ്ഥാപിച്ചതാണ് നഗരസഭയുടെ ഏറ്റവും വലിയ വികസന പ്രവർത്തനമെന്ന് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്റ് തങ്കച്ചൻ മുളകുന്നം അദ്ധ്യക്ഷത വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top