കണ്ണൂര്‍ തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദാണ് മരിച്ചത്. 19 വയസായിരുന്നു.

കൂവേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് മുങ്ങി മരണങ്ങളാണ് കണ്ണൂരിലുണ്ടായത്.

കണ്ണൂര്‍ ചൂട്ടാട് നാല് കുട്ടികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ചൂട്ടാട് സ്വദേശി ഫൈറൂസ് ഫൈസലാണ് മരിച്ചത്. 14 വയസായിരുന്നു.
മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. കോയിപ്രയിലെ വട്ടക്കുന്നേല്‍ ഷാജീവിന്റെ മകള്‍ അലീനയാണ് മരിച്ചത്.

