മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്.

പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സംഭവം നടന്നത്.

ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച്, ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകൾ ഒരു കമ്പാർട്ടുമെന്റിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
തിരക്ക് കാരണം യാത്രക്കാർ വാതിലുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

