തൊഴിലിടത്ത് കാട്ടാന ആക്രമണം. കോന്നി കല്ലേലിൽ ആണ് സംഭവം. കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് കാട്ടാന അക്രമണം ഉണ്ടായത്.

കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. എസ്റ്റേറ്റിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം.

രാവിലെ ആറരയ്ക്ക് കോർട്ടേഴ്സിൽ നിന്ന് ജോലിക്ക് ഇറങ്ങുമ്പോൾ ആണ് സംഭവം.

