ഇസ്രയേലില്‍ കനത്ത മിസൈല്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.

ടെല്‍ അവീവില്‍ ശക്തമായ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെടുന്നു. 17 പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം.

ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റര്‍ അരികെ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പട്ടാള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. ടെല്‍ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു.
ജെറുസലേമിന്റെ ആകാശത്ത് തീവ്രതയേറിയ പ്രകാശം കണ്ടതായും പൊട്ടിത്തെറിയുടെ ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലും ഇറാന്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.

