ഇസ്രയേലിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെൽ അവീവിലെ മൊസാദ് ആസ്ഥാനം, ഗ്ലിലോട്ടിലെ സൈനിക ഇന്റലിജൻസ് കോംപ്ലക്സ് എന്നിവിടങ്ങൾ ഇറാൻ അക്രമിച്ചതായാണ് റിപ്പോർട്ടുകൾ.

ജൂത രാഷ്ട്രത്തിന്റെ കുപ്രസിദ്ധ സംഘടനയാണ് മൊസാദ്. സംഘടനയുടെ ടെൽ അവീലിലെ ആസ്ഥാനത്തിന് സമീപം തീപടർന്നു. ഇസ്രയേൽ ഇറാനെ കടന്നാക്രമിച്ചതിന്റെ അഞ്ചാം നാൾ ആണ് ഈ ആക്രമണം.

ഇറാനെ പൂർണമായി തകർക്കാൻ സൈനിക നടപടികൾക്ക് തുടക്കമിട്ടതായി ഇസ്രയേൽ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഇറാന്റെ നേതാവ് ആയത്തുള്ള അലി ഖമനെയി എവിടെയാണെന്ന് അറിയാമെന്നും അദ്ദേഹത്തെ ഇപ്പോൾ കൊല്ലാൻ ആഗ്രഹിക്കുന്നില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ അല്ല, പകരം യഥാർഥ അന്ത്യം ഉണ്ടാകും എന്നും ആയത്തുള്ള അലി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഇസ്രയേലിനെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ രംഗത്തെത്തി. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾ അറബ് – ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചു.

