ആലപ്പുഴ: ചെങ്ങന്നൂരില്‍ ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മുങ്ങി മരിച്ചത്. ചെങ്ങന്നൂര്‍ മിത്രപുഴ ആറാട്ട് കടവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നുള്ള എട്ടംഗ സംഘമാണ് എത്തിയത്.

മിത്രപുഴ ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെ ഗണേശൻ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ നോക്കിനില്‍ക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാല്‍ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു നിന്ന് തന്നെയാണ് കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

