India

ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്

ബെയ്റൂട്ട്: ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഐഎസ്ഐഎസ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സിൻ്റെ ജനറലായിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം സ്ഫോടനം നടത്തിയത് തങ്ങളാണെന്നാണ് പ്രസ്താവനയിൽ ഐഎസ്ഐഎസിൻ്റെ ജിഹാദി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്.

ആക്രമണത്തിന് ഉത്തരവാദികളെന്ന് പറയുന്ന മുഖംമൂടി ധരിച്ച രണ്ടുപേരുടെ ചിത്രവും ജിഹാദി ഗ്രൂപ്പ് പുറത്തുവിട്ടു. ഒമർ അൽ മുവാഹിദ്’, സെയ്ഫുള്ള അൽ മുജാഹിദ് എന്നിങ്ങനെയാണ് അക്രമികളുടെ പേരുകൾ ഐഎസ് പറഞ്ഞിരിക്കുന്നത്. ആക്രമണകാരികൾ ഇറാനികളാണോ വിദേശികളാണോ എന്ന് വ്യക്തമല്ല. സ്ഫോടനങ്ങൾ നടക്കുമ്പോൾ ഖാസിം സുലൈമാനിയുടെ ചിത്രങ്ങളുള്ള ബാനറുകളുമായി റോഡിലൂടെ വലിയ ജനക്കൂട്ടം ഘോഷയാത്രയിൽ പങ്കെടുക്കുന്നത് ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഒരു സ്‌ഫോടനത്തെത്തുടർന്ന് ആളുകൾ നിലവിളിക്കുന്നതും പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top