നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ സാമ്പത്തിക തിരുമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ എന്ന് പോലീസ്.

പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കം തുടങ്ങി. രണ്ടുദിവസമായി പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രതികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകി. അന്വേഷണസംഘം ഇന്ന് ബാങ്കിൽ നേരിട്ട് എത്തി പരിശോധന നടത്തും

വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം രൂപ ക്യുആർ കോഡ് വഴിയെത്തിയതായി പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാൻ ആയി പോലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും പ്രതികൾ ഒളിവിൽ പോയതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ആരംഭിച്ചു.
പണം അക്കൗണ്ടിൽ എത്തിയെങ്കിലും ഈ പണം എങ്ങനെ ചെലവാക്കിയതെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി ഇവർക്ക് അക്കൗണ്ടുകൾ ഉള്ള ബാങ്കിൽ നേരിട്ട് എത്തി ഇന്ന് പോലീസ് പരിശോധന നടത്തും

