ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി. 5 ഷട്ടറുകൾ ഒരു അടി വീതമാണ് ഉയർത്തിയത്.

തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

കനത്തമഴയെ തുടർന്ന് ഡാമിന്റെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്. നേരത്തെ പാംബ്ല ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു.

