ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധം ആക്കി. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 7000 കടന്ന സാഹചര്യത്തിൽ ആണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധം ആക്കിയത്.

ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാന്‍ പോകുന്ന ഡല്‍ഹി മുഖ്യമന്ത്രി, ഏഴ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നുള്ള 70 ഓളം ബിജെപി പ്രവര്‍ത്തകര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി എല്ലാ സംസ്ഥാന നേതാക്കളെയും ഇന്ന് രാത്രി ഏഴ് മണിക്ക് വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച്ചക്ക് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദ്ദേശം.

