India

തെരുവുനായകളെ പിടികൂടി പൊതുനിരത്തിൽ തിരിച്ച് വരാത്ത രീതിയിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. പൊതുനിരത്തിലേക്ക് തിരിച്ചുവരാനാകാത്ത രീതിയില്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

തെരുവുനായകളെ പിടികൂടിയ ഇടത്ത് തന്നെ തിരിച്ചു വിടരുതെന്ന പരിഷ്‌കരിച്ച ഉത്തരവ് സുപ്രീം കോടതി തള്ളുകയും ചെയ്തു. നായ കടിക്കാതെ ജീവിക്കുക എന്നതും മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. നായകളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്ന ഇടക്കാല ഉത്തരവ് തുടരും. മൃഗസ്‌നേഹികളുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി തള്ളി. ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്നും മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top