മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്.

യുവാവിനെ കാണാനില്ല എന്ന് ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിൽ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകൻ പ്രണവിനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. വീടിൻ്റെ അടുത്തുനിന്ന് കിലോമീറ്റർ അകലെ പ്രണവിന്റെ ബൈക്കും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു പൊലീസ്.
ഇതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തിയിരുന്നു.

