തിരുവനന്തപുരം ഫോർട് സ്കൂളിലെ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി പങ്കെടുത്തതിൽ വീഴ്ച്ച സംഭവിച്ചെന്ന് പ്രധാനാധ്യാപകൻ.

സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകൻ വീഴ്ച സമ്മതിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

പ്രവേശനോത്സവത്തിലേക്ക് പോക്സോ കേസ് പ്രതിയായ മുകേഷ് എം.നായരെ ക്ഷണിച്ചത് ജെ.സി.ഐയാണെന്നാണ് വിശദീകരണം. ഇയാൾ പോക്സോ കേസിലെ പ്രതിയാണെന്ന് അറിയില്ലെന്നും പ്രധാനാധ്യാപകൻ വിശദീകരണം നൽകിയിട്ടുണ്ട്.

