India

തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു

തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം.

ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു.

സ്ഥലത്ത് കളക്ടറടക്കമുള്ളവർ എത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ഉള്ള പടക്ക നിർമാണ സ്ഥാപനമാണിത്. സംഭവത്തിൽ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top