തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു.

നെയ്യാറ്റിൻകരയിൽ ഉച്ചയോടെ ഉണ്ടായ സംഭവത്തിൽ വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. സൂര്യയുടെ വീട്ടിൽ കയറി ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.
വെട്ടിയതിനു ശേഷം ആൺ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

