ഇതിഹാസ നടന്മാരായ രജനികാന്തിനും അമിതാബ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വിവാദ പരമാർശവുമായി നടൻ അലൻസിയർ. നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലായിരുന്നു വിവാദ പരാമർശം.

നിങ്ങൾ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിയുമോ?. നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു.
എനിക്ക് മുംബൈ വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധനമായിട്ടാണ് പറയുന്നത്. തുറന്ന പുസ്തകം പോലെ പറയുകയാണ്. എനിക്ക് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ല. മുംബൈയിലേക്ക് ടിക്കറ്റ് തന്നു, ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ജഡ്ജി വേഷത്തിൽ അവിടെ പോയി ഇരിക്കണം എന്ന് എന്നോട് പറഞ്ഞു.

