
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിന് സമീപത്താണ് സംഭവം നടന്നത്.
കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് മുമ്പ് കുഴി തുറന്നുവച്ചിരുന്നോ എന്നും എങ്ങനെയാണ് അപകടമുണ്ടായതെന്നുമുള്ള കാര്യങ്ങളില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസും വിമാനത്താവള അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

