അപമര്യാദയായി പെരുമാറിയ കെഎസ്‌ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് മാപ്പു നല്‍കി ദയാബായി. പത്തു വര്‍ഷം മുമ്പ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ദയാബായി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കിയത്.

ദയബായിയുടെ ദയയില്‍ പത്തു വര്‍ഷം പഴക്കമുളള കേസ് അവസാനിച്ചു. 2015ലെ ഒരു രാത്രിയിലാണ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ കെഎസ്‌ആര്‍ടിസി ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിന് സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി ഇരയായത്.

വസ്ത്രത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ ബസ് ജീവനക്കാര്‍ തന്നെ അസഭ്യം പറഞ്ഞ് നടുറോഡില്‍ ഇറക്കിവിട്ടെന്നായിരുന്നു ദയാബായിയുടെ പരാതി. അന്നത്തെ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ സംഭവത്തിന്‍റെ പേരില്‍ ദയാബായിയോട് നേരിട്ട് ഖേദപ്രകടനം നടത്തി. ഇതിനു പിന്നാലെ കണ്ടക്ടര്‍ക്കെതിരെ ചുമത്തിയ കേസാണ് ഇന്ന് ആലുവ കോടതിയില്‍ അവസാനിച്ചത്.

