കുമളി: ഇടുക്കി കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഐഎം ആക്രമിച്ചതായി പരാതി. കുമളി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജോബിന്‍ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഫേസ്ബുക്കില്‍ സിപിഐഎം പോസ്റ്റിന് കീഴില്‍ സിപിഐഎം നേതാവിനെതിരെ കമന്റ് ഇട്ടതിനെ ചൊല്ലിയായിരുന്നു ആക്രമണം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ജീപ്പില്‍ എത്തിയ സംഘം ജോബിനെ, ആണി തറച്ച പട്ടിക കൊണ്ടടിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ജോബിന്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധമില്ലെന്നാണ് സിപിഐഎമ്മിന്റെ വാദം.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)